Advertisement

ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുന്ന നാടകം ബിജെപി നിര്‍ത്തണം; മോഹന്‍ ഭാഗവത്

May 4, 2018
Google News 0 minutes Read

ജാതി വിവേചനത്തിനെതിരെയുള്ള പ്രവര്‍ത്തനമെന്ന നിലയില്‍ ദളിതന്റെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകം ബിജെപി നേതാക്കളും പ്രവര്‍ത്തകരും അവസാനിപ്പിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ജാതി വിവേചനം ഇല്ലാതാക്കാന്‍ സ്വഭാവിക രീതിയിലുള്ള ഇടപെടലിനും പ്രവര്‍ത്തനത്തിനുമാണ് പ്രധാന്യം നല്‍കേണ്ടത്. അല്ലാതെ മാധ്യമ ശ്രദ്ധ നേടാന്‍ താത്കാലികമായി താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ചുകൊണ്ടുള്ള നാടകമല്ല വേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ദളിതരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് സംസാരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയത്. അങ്ങനെ നാടകം ആരംഭിക്കുകയും ചെയ്തു. നമ്മള്‍ അവരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച് അവരോട് ഇടപെടുന്നത് പോലെ അവരെ നമ്മുടെ വീട്ടിലേക്കും ക്ഷണിച്ച് നമ്മളോടൊപ്പം ചേര്‍ക്കണം. അങ്ങനെ മാത്രമേ ജാതി വിവേചനം ഇല്ലാതാക്കാന്‍ കഴിയൂ എന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here