Advertisement

വോട്ട് ശതമാനം കൂടുതല്‍ കോണ്‍ഗ്രസിന്; ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

May 15, 2018
Google News 0 minutes Read

ബിജെപി 104 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമ്പോള്‍ വോട്ട് വിഹിതത്തില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. മൊത്തം വോട്ട് വിഹിതത്തിന്റെ 37.9 ശതമാനം കോണ്‍ഗ്രസ് നേടിയപ്പോള്‍ 36.2 ശതമാനം മാത്രമാണ് ബിജെപി സ്വന്തമാക്കിയത്. എന്നാല്‍, കോണ്‍ഗ്രസിന് 78 സീറ്റുകളില്‍ ഒതുങ്ങേണ്ടി വന്നു. ജെഡിഎസ് 18.5 ശതമാനം വോട്ട് നേടിയിട്ടുണ്ട്. 37 സീറ്റുകളാണ് ജെഡിഎസ് സ്വന്തമാക്കിയത്. അവസാന ഘട്ട ഫലങ്ങള്‍ കൂടി ഇനി പുറത്ത് വരാനുണ്ട്. എങ്കിലും സീറ്റ് നിലയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. 5 ശതമാനം വോട്ടുകള്‍ മാത്രമാണ് ഇനി കൗണ്ട് ചെയ്യാനുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here