Advertisement

കെ.എം. മാണിയുടെ രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കും

May 22, 2018
Google News 0 minutes Read
k m mani congress(m), election, km mani

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് ഉടന്‍ പ്രഖ്യാപിക്കും. നിര്‍ണായകമായ ചര്‍ച്ചകള്‍ക്ക് ശേഷം കേരള കോണ്‍ഗ്രസിന്റെ ഉപസമിതിയായിരിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. അതിന് ശേഷം പാര്‍ട്ടി നേതൃത്വം ഔദ്യോഗികമായി രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചേക്കും. കെ.എം. മാണിയുടെ വസതിയിലാണ് ഉപസമിതി യോഗം നടക്കുന്നത്. യുഡിഎഫ് നേതാക്കള്‍ ഇന്നലെ കെ.എം. മാണിയുടെ പാലായിലുള്ള വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. കെ.എം. മാണി യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇന്നലെ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം യുഡിഎഫ് നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here