Advertisement

ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്ലൈഹീക സന്ദര്‍ശനം തുടങ്ങി

May 22, 2018
Google News 0 minutes Read
bhava

സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ ശ്ലൈഹീക സന്ദര്‍ശനം തുടങ്ങി. ഇന്ന് രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ എത്തിച്ചേര്‍ന്ന ബാവ വൈകിട്ട് പുത്തന്‍ കുരിശ് പാത്രിയര്‍ക്കാ സെന്ററില്‍ ചേരുന്ന പ്രാദേശിക സുന്നഹദോസില്‍ സംബന്ധിക്കും. തുടര്‍ന്ന് മാധ്യമങ്ങളെ കാണുന്ന ബാവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, മന്ത്രിമാര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും. മഞ്ഞനിക്കര ദയറാ, മലേക്കുരിശ് ദയറാ എന്നിവിടങ്ങളില്‍ ബാവ സന്ദര്‍ശനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here