18
Aug 2018
Saturday

ഷീന ബോറ കൊലക്കേസ് പ്രതി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ

indrani mukherjee hospitalized

ഐഎൻഎക്‌സ് മുൻ മേധാവി ഇന്ദ്രാണി മുഖർജി ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് മുംബൈയിലെ ജെജെ ആശുപത്രിയിലാണ് മുഖർജിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മകൾ ഷീന ബോറയെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതിയായ ഇന്ദ്രാണി 2015 ഓഗസ്റ്റ് മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ബൈക്കുള ജയിലിൽ കഴിയുന്ന ഇന്ദ്രാണിയെ വെള്ളിയാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

Top