Advertisement

ഓർമ്മയായത് ഈ കാലഘട്ടം കണ്ട ഏറ്റവും മികച്ച മലയാള ഭാഷാപണ്ഡിതൻ

June 6, 2018
Google News 1 minute Read

കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമാണ് പന്മന രാമചന്ദ്രൻ നായർ നായർ(ജനനം:1931 ഓഗസ്റ്റ് 13, മരണം: 2018 ജൂൺ 5). ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്.

ജീവിതരേഖ

കൊല്ലം ജില്ലയിലെ പന്മനയിൽ എൻ. കുഞ്ചു നായരുടേയും എൻ. ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. സംസ്കൃതത്തിൽ ശാസ്ത്രിയുംഭൗതികശാസ്ത്രത്തിൽ ബിരുദവും നേടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് 1957-ൽ മലയാളം എം.എ. ഒന്നാം റാങ്കോടെ വിജയിച്ച് ഗോദവർമ്മ സ്മാരക സമ്മാനം നേടി. ഭാര്യ: കെ.എൻ. ഗോമതിയമ്മ.

ഔദ്യോഗിക ജീവിതം

വിദ്യാഭ്യാസത്തിനു ശേഷം രണ്ടുകൊല്ലം മലയാളം ലക്സിക്കണിൽ ആയിരുന്നു. പിന്നീട് പാലക്കാട്, ചിറ്റൂർ, തലശ്ശേരി, തിരുവനന്തപുരം എന്നിവിടങ്ങളിലെ സർക്കാർ കലാലയങ്ങളിൽ അദ്ധ്യാപകനായി. 1987-ൽ യൂണിവേഴ്സിറ്റി കോളേജിലെ മലയാള വിഭാഗം അധ്യക്ഷനായിരിക്കെ വിരമിച്ചു. കേരളഗ്രന്ഥശാലാസംഘം, കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, സാഹിത്യ പ്രവർത്തക സഹകരണ സംഘം എന്നിവയുടെ സമിതികളിലും, കേരള സർവകലാശാലയുടെ സെനറ്റിലും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

മലയാള ഭാഷയുടെ തെറ്റില്ലാത്ത ഉപയോഗത്തിനു സഹായമാകുന്ന പുസ്തകങ്ങൾക്കു പുറമേ സാഹിത്യകൃതികളും രചിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി സംസ്കൃതത്തിൽ നിന്നും മലയാളത്തിലേയ്ക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

പ്രധാന കൃതികൾ

1. തെറ്റും ശരിയും
2. തെറ്റില്ലാത്ത മലയാളം
3.ശുദ്ധമലയാളം
4. തെറ്റില്ലാത്ത ഉച്ചാരണം
5. ഭാഷാശുദ്ധി സംശയപരിഹാരങ്ങൾ
6. നല്ല ഭാഷ (മുകളിൽ പറഞ്ഞ അഞ്ചു പുസ്തകങ്ങളുടെ പരിഷ്കരിച്ച സമാഹാരം)
7. പരിചയം (പ്രബന്ധ സമാഹാരം)
8. നവയുഗശിൽപി രാജരാജ വർമ്മ
9. നളചരിതം ആട്ടക്കഥ (വ്യാഖ്യാനം)
10. നൈഷധം (വ്യാഖ്യാനം)
11. മലയവിലാസം (വ്യാഖ്യാനം)
12. ആശ്ചര്യചൂഡാമണി (വിവർത്തനം)
13. നാരായണീയം (വിവർത്തനം)
14. മഴവില്ല്
16. ഊഞ്ഞാൽ
17. പൂന്തേൻ
18. ദീപശിഖാകാളിദാസൻ
19. അപ്പൂപ്പനും കുട്ടികളും

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here