Advertisement

ഫോർമാലിൻ കലർത്തിയെന്ന് സംശയം; കൊല്ലം റെയിൽവേ സ്‌റ്റേഷനിൽ മത്സ്യം പരിശോധിക്കുന്നു

July 7, 2018
Google News 0 minutes Read
fish suspected of being adulterated with formalin being tested at kollam

ഫോർമലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ കലർത്തിയെന്ന സംശയത്തെ തുടർന്ന് കൊല്ലം റെയിൽവെ സ്റ്റേഷനിൽ കൊണ്ടുവന്ന മത്സ്യം പരിശോധിച്ചു. രാവിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

റെയിൽവേ സ്റ്റേഷനിൽ എത്തിക്കുന്ന മത്സ്യത്തിൽ ഫോർമലിൻ കലർത്തുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിശദ പരിശോധനയ്ക്കായി മീനുകളുടെ സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് കൊല്ലം ഫുഡ് സേഫ്റ്റി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here