Advertisement

‘അത് മറന്നേക്കൂ’…കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ല; മലക്കംമറിഞ്ഞ് കേന്ദ്രം

August 21, 2018
Google News 0 minutes Read

പ്രളയക്കെടുതിയുടെ സാഹചര്യത്തിലും കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കുമെന്ന നിലപാട് വിവാദത്തിലായതോടെ കേന്ദ്രത്തിന്റെ മലക്കം മറിച്ചില്‍. കേരളത്തിന് അനുവദിച്ച അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് മന്ത്രി രാം വിലാസ് പസ്വാന്‍ പറഞ്ഞു. കേന്ദ്രം നല്‍കിയ 89,540 മെട്രിക് ടണ്‍ അരി ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി വരില്ല. 100 ടണ്‍ പയര്‍വര്‍ഗങ്ങളും കേരളത്തിന് അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് മതിയായ വിതരണം ഉറപ്പ് വരുത്തി ദിവസേന 80 ടണ്‍ പയര്‍വര്‍ഗങ്ങള്‍ നല്‍കാനും കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അരിയും ധാന്യങ്ങളും പൂര്‍ണമായും സൗജന്യമായിരിക്കും. കേരളം 1.18 ലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തിന് ഇനിയും ആവശ്യമായി വന്നാല്‍ സഹായിക്കാന്‍ തന്റെ വകുപ്പ് തയ്യാറാണെന്നും പസ്വാന്‍ അറിയിച്ചു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് സൗജന്യ അരി നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വിവാദമായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ കേരളത്തിന് അനുവദിച്ച ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് കുറയ്ക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here