Advertisement

മുഖ്യമന്ത്രിയുടെ അഭാവം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ല: മന്ത്രി ഇ.പി ജയരാജന്‍

September 2, 2018
Google News 0 minutes Read
Pinarayi and EP

വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകില്ലെന്ന് മന്ത്രിസഭയിലെ രണ്ടാമനും വ്യവസായ മന്ത്രിയുമായ ഇ.പി ജയരാജന്‍. മന്ത്രിസഭായോഗത്തില്‍ ആര് അധ്യക്ഷനാകും എന്നതിനെ കുറിച്ച് കാത്തിരിക്കണമെന്നും ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണരംഗത്ത് ഇതുവരെ എങ്ങനെയായിരുന്നോ അതേപടി തന്നെ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ അഭാവത്തിലും തുടരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും നല്‍കേണ്ടതില്ല. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ നിര്‍ണായക തീരുമാനം എടുക്കേണ്ടി വന്നാല്‍ അതിന് തടസം ഉണ്ടാകില്ലെന്നും ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് കീഴില്‍ 19 മന്ത്രിമാരും ഒരു ടീമായാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ചുമതല ആര്‍ക്കും കൈമാറേണ്ട ആവശ്യമില്ല. മുഖ്യമന്ത്രി എല്ലാ കാര്യങ്ങളും മന്ത്രിമാരോട് കൂടിയാലോചിച്ച ശേഷമാണ് ചെയ്യാറുള്ളത്. ഇത്തരത്തില്‍ എല്ലാ മന്ത്രിമാരും ചേര്‍ന്ന് ആലോചിച്ചായിരിക്കും ഇനിയും തീരുമാനങ്ങളെടുക്കുകയെന്നും ഇ.പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ചികിത്സയ്ക്കായി ഇന്ന് പലര്‍ച്ചെ 4.40 നാണ് തിരുവനന്തപുരത്ത് നിന്നും മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചത്. കഴിഞ്ഞ മാസം 19 ന് തീരുമാനിച്ച യാത്ര പ്രളയക്കെടുതിയെ തുടര്‍ന്ന് മുഖ്യമന്ത്രി നീട്ടിവെക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്ക് ശേഷമായിരിക്കും മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുവരിക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here