16
Jan 2019
Wednesday
Save Alappad

ദിലീപും കാവ്യയും പുതിയ ‘അതിഥി’യെ കാത്തിരിക്കുകയാണെന്ന് കുടുംബ സുഹൃത്ത്

kavya dileep

ദിലീപും കാവ്യയും മീനാക്ഷിയും കുടുംബത്തിലെ പുതിയ അതിഥിയെ വരവേൽക്കാൻ തയ്യാറെടുക്കുകയാണെന്ന് സൂചന. കാവ്യയുടെ കുടുംബ സുഹൃത്ത് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയുമായുള്ള വിവാഹം. ഇതിന് മുമ്പ് ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ പരന്നിരുന്നുവെങ്കിലും എപ്പോഴും ഇരുവരും വാർത്ത നിഷേധിച്ചിരുന്നു. അതീവ രഹസ്യമായാണ് അന്ന് വിവാഹ ഒരുക്കങ്ങൾ നടന്നത്. വിവാഹ ദിനത്തിന്റെ  അന്ന് രാവിലെയാണ് വിവാഹ കാര്യം പുറത്ത് വിട്ടത്. സിനിമാ ഷൂട്ടിംഗിനായെന്ന് പറഞ്ഞാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ തലേദിവസം പൂർത്തിയാക്കിയത്.

 

Top