16
Jan 2019
Wednesday
Save Alappad

ബിഷപ്പിനെതിരായ പീഡനക്കേസ്; മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്.പി

Franco Mulakkal bishop

ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് മാര്‍. ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ മൊഴികളിലും രേഖകളിലും വൈരുദ്ധ്യമുണ്ടെന്ന് കോട്ടയം എസ്.പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. മൊഴികളില്‍ ഒട്ടേറെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചില രേഖകളിലും വൈരുദ്ധ്യമുണ്ട്. ഇത് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പത്തൊന്‍പതിന് ബിഷപ്പിനെ ചോദ്യം ചെയ്യും മുന്‍പ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി വേണം മുന്നോട്ട് പോകാന്‍. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അന്വേഷണസംഘം നടത്തുന്നതെന്നും എസ്.പി മാധ്യമങ്ങളോട് പറഞ്ഞു. കുറുവിലങ്ങാട് മഠത്തിലെ ജീവനക്കാരനെ ബിഷപ്പ് സ്വാധീനിക്കാന്‍ ശ്രമിച്ചതായി പോലീസിനു ബോധ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top