Advertisement

‘ഹൈ ബീം ലൈറ്റുകള്‍ അപകടകാരികളാകുമ്പോള്‍’; കേരള ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്

September 14, 2018
Google News 1 minute Read
high beam lights

പൊതുനിരത്തുകളില്‍ രാത്രി സമയത്ത് ‘ഹൈ ബീം ലൈറ്റുകള്‍’ അത്യാവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് കേരള ട്രാഫിക് പോലീസിന്റെ മുന്നറിയിപ്പ്. ഹൈ ബീം ലൈറ്റ് ഉപയോഗിക്കുമ്പോള്‍ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുക വഴി വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ട്രാഫിക് പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. എതിരെ വരുന്ന വാഹനം 50 മീറ്റര്‍ അകലമെത്തുമ്പോഴെങ്കിലും ഹൈ ബീമില്‍ നിന്ന് ലോ ബീമിലേക്ക് മാറണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിച്ച് അപകടങ്ങള്‍ ഒഴിവാക്കുക.

“പൊതുനിരത്തുകളിൽ രാത്രിസമയത്ത് HIGH BEAM ലൈറ്റ് അത്യാവശ്യത്തിനു മാത്രം ഉപയോഗിക്കുക

HIGH BEAM ലൈറ്റ് ഉപയോഗിക്കുമ്പോൾ പ്രകാശം എതിരെ വരുന്ന വാഹനത്തിലെ ഡ്രൈവറെ അല്പനേരത്തേയ്ക്ക് അന്ധനാക്കുകയും ആ വാഹനം നമ്മുടെ വാഹനത്തിലേക്ക് വന്നിടിക്കാനുള്ള സാധ്യതയോ, റോഡിൽ നിന്ന് പുറത്തേയ്ക്ക് മാറി അപകടമുണ്ടാകാനുള്ള സാധ്യതയോ ഉണ്ടാക്കുന്നു.

എതിരെ വരുന്ന വാഹനം നിങ്ങളുടെ വാഹനവുമായി 50 മീറ്റർ അകലമെത്തുമ്പോഴെങ്കിലും LOW BEAM ലേയ്ക്ക് മാറണം”.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here