16
Nov 2018
Friday
24 - Comming soon

സാലറി ചലഞ്ച്; ധനവകുപ്പ് ജീവനക്കാരന്റെ സ്ഥലംമാറ്റ ഉത്തരവ് റദ്ദാക്കി

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ധനവകുപ്പിലെ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് റദ്ദാക്കി. ധനവകുപ്പിലെ അനില്‍ രാജിനെതിരായ നടപടിയാണ് ധനവകുപ്പ് തിരുത്തിയത്.

ധനവകുപ്പില്‍ നിന്ന് ദേശീയ സമ്പാദ്യനിധിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് പുറത്തിറങ്ങിയതിനു പിന്നാലെ അനിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ മാപ്പ് അപേക്ഷിക്കുകയും ശമ്പളം സംഭാവന ചെയ്യാനുള്ള സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ധനവകുപ്പ് ഉത്തരവ് റദ്ദാക്കിയത്. സെക്രട്ടേറിയറ്റിലെ ഇടതു സംഘടനയിലെ സജീവ പ്രവര്‍ത്തകനാണ് അനില്‍ രാജ്. സാലറി ചലഞ്ചിനുള്ള ഉത്തരവിറക്കിയതും സെക്ഷന്‍ ഓഫീസറായ അനില്‍ രാജായിരുന്നു.

Top