16
Nov 2018
Friday
24 - Comming soon

ഏഷ്യ കപ്പിന് ഇന്ന് തുടക്കം; ബംഗ്ലാദേശ് – ശ്രീലങ്ക പോരാട്ടം വൈകീട്ട് അഞ്ചിന്

srilanka vs ban

ഏഷ്യ കപ്പിന് ഇന്ന് തുടക്കം. മുന്‍ ചാമ്പ്യന്‍മാരായ ശ്രീലങ്ക കഴിഞ്ഞ തവണത്തെ റണ്ണര്‍അപ് ടീമായ ബംഗ്ലാദേശിനെ ഉദ്ഘാടന മത്സരത്തില്‍ നേരിടും. വൈകീട്ട് അഞ്ചിനാണ് പോരാട്ടം. ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

കഴിഞ്ഞ കുറേ നാളുകളായ മികച്ച പോരാട്ടം കാഴ്ചവെക്കുന്ന ബംഗ്ലാദേശിനെ ശ്രീലങ്ക ഗൗരവമായാണ് കാണുന്നത്. ഭൂഖണ്ഡത്തിലെ കരുത്തരെന്ന് തെളിയിക്കാന്‍ ശ്രീലങ്കയ്ക്കും ഏഷ്യ കപ്പ് ഒരു അവസരമാണ്.

പരിക്കേറ്റ ദിനേശ് ചാണ്ഡിമലിന്റെയും ദനുഷ്‌ക ഗുണതിലകെയുടെയും അഭാവം ശ്രീലങ്കയ്ക്ക് തിരിച്ചടിയാണ്.

മൊര്‍ത്താസയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. ഏയ്ഞ്ചലോ മാത്യൂസിന്റെ നായകത്വം ലങ്കയ്ക്ക് ഗുണകരമാണ്.

Sri Lanka (From): Upul Tharanga, Niroshan Dickwella(w), Kusal Perera, Kusal Mendis, Angelo Mathews(c), Dhananjaya de Silva, Thisara Perera, Dasun Shanaka, Suranga Lakmal, Kasun Rajitha, Lasith Malinga, Shehan Jayasuriya, Dilruwan Perera, Amila Aponso, Dushmantha Chameera

Bangladesh (From): Tamim Iqbal, Liton Das, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Mosaddek Hossain, Mashrafe Mortaza(c), Mehidy Hasan, Rubel Hossain, Mustafizur Rahman, Nazmul Islam, Mohammad Mithun, Ariful Haque, Abu Hider Rony, Nazmul Hossain Shanto, Mominul Haque

Top