Advertisement

കണ്ണൂര്‍ വിമാനത്താവളത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനു മുന്നോടിയായുള്ള അന്തിമ പരിശോധന ആരംഭിച്ചു

September 18, 2018
Google News 0 minutes Read
airport a

കണ്ണൂർ വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിന് മുന്നോടിയായുള്ള ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ അന്തിമ പരിശോധന തുടരുന്നു. വിമാനത്താവളത്തിൽ ഒരുക്കിയ എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. വലിയ വിമാനങ്ങൾ റൺവേയിൽ ഇറക്കിയുള്ള പരിശോധന കൂടി വിജയിച്ചാൽ അടുത്ത മാസം അവസാനത്തോടെ കണ്ണൂരിൽ നിന്ന് യാത്രാ വിമാനം പറന്നുയരും.

വിമാനത്താവളം വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ ലൈസൻസ് നൽകുന്നതിന് മുമ്പുള്ള വ്യോമയാന മന്ത്രാലയത്തിന്‍റെ അവസാന പരിശോധനയാണ് പുരോഗമിക്കുന്നത്. ഡയറക്ട്രേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍റെ രണ്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. ഇൻസ്ട്രുമെന്‍റൽ ലാന്‍റിംങ് സിസ്റ്റം, ഡോപ്ലർ വൈരിഹൈ ഫ്രീക്വൻസി ഓംനി റേഞ്ച്, മെറ്റ് പാർക്ക്, ഫയർ ആന്‍റ് റെസ്ക്യൂ തുടങ്ങി വിമാനത്താവളത്തിൽ ഒരുക്കിയിരിക്കുന്ന എല്ലാ സംവിധാനങ്ങളും സംഘം പരിശോധിക്കും. നേരത്തെ നടത്തിയ പരിശോധനക്ക് ശേഷം നൽകിയ നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും ഉറപ്പു വരുത്തും. പരിശോധന നാളെ പൂർത്തിയാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here