Advertisement

മുഖ്യമന്ത്രി നാളെ അമേരിക്കന്‍ മലയാളികളെ കാണും

September 20, 2018
Google News 0 minutes Read
Pinarayi Vijayan cm kerala

ചികിത്സയുമായി ബന്ധപ്പെട്ട അമേരിക്കയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ അമേരിക്കന്‍ മലയാളികളെ കാണും. ന്യൂയോര്‍ക്കിലെ ദ ക്രൗണ്‍ പ്ലാസയില്‍ നടക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി മലയാളികളെ അഭിസംബോധന ചെയ്യും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ പുതിയ കേരളം സൃഷ്ടിക്കാന്‍ യുഎസ് മലയാളികള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന കാര്യം മുഖ്യമന്ത്രി പരിപാടിയില്‍ പങ്കുവെച്ചേക്കും. പ്രളയകാലത്ത് കേരളത്തെ സഹായിക്കാൻ മുന്നോട്ടുവന്ന അമേരിക്കൻ മലയാളി സംഘടനാ ഭാരവാഹികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും. ലോക കേരള സഭ അംഗങ്ങളും ചടങ്ങിൽ സന്നിഹിതരായേക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here