21
Oct 2018
Sunday
24 - Comming soon

സി എസ് സുജാതയുടെ പിതാവ് അന്തരിച്ചു

sujatha father

സി എസ് സുജാതയുടെ പിതാവ് പി രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. 76വയസ്സായിരുന്നു.  വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു മരണം. സി പി ഐ എം കൊണ്ടോടി മുകൾ ബ്രാഞ്ച് അംഗമായിരുന്നു. 1953 ൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രശസ്തമായ മേനി സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. 1973 ൽ നടന്ന കർഷക തൊഴിലാളി പ്രക്ഷോഭമായ ഇലിപ്പക്കുളം സമരത്തിലും പങ്കെടുത്തു.

ഭാര്യ: സുമതിപ്പിള്ള. മകൻ: പ്രദീപ് കുമാർ.മരുമക്കൾ: അഡ്വ.ജി ബേബി ( റയിൽവേ മജിസ്ട്രേറ്റ്, കൊല്ലം, റിട്ടയേർഡ് ജൂനിയർ സൂപ്രണ്ട്, കരുന്നാഗപ്പള്ളി കോടതി), സുമ (പെരിനാട് എഞ്ചിനീയറിംഗ് കോളേജ്. ആലപ്പുഴ ജില്ലയിലെ ഒന്നാമത്തെ ക്ഷീരസംഘമായ വള്ളികുന്നം ക്ഷീര സംഘത്തിന്റെ പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Top