15
Dec 2018
Saturday
24 Channel

‘കൂട്ടരേ ഇനിയാണ് കളി’; മഞ്ഞപ്പടയുടെ ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍

നടന്‍ മോഹന്‍ലാല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡര്‍. ഐഎസ്എല്‍ അഞ്ചാം സീസണിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന ഔദ്യോഗിക ജഴ്‌സി പ്രകാശന ചടങ്ങിലാണ് മഞ്ഞപ്പടയുടെ മാനേജുമെന്റ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ജഴ്‌സി പുറത്തിറക്കാന്‍ മോഹന്‍ലാല്‍ എത്തുമെന്ന് ഉറപ്പായതോടെ അദ്ദേഹം തന്നെയായിരിക്കും അംബാസിഡറാകുകയെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയമിഞ്ഞ് മോഹന്‍ലാല്‍ വേദിയിലെത്തിയത് താരങ്ങളെയും ആരാധകരെയും ആവേശത്തിലാക്കി.

‘കൂട്ടരേ ഇനിയാണ് കളി’ എന്ന ക്യാപ്ഷനോടെ ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള ചിത്രവും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

Top