14
Dec 2018
Friday
24 Channel

ഇടുക്കി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു

കനത്ത മഴയ്ക്കുള്ള സാഹചര്യം കണക്കിലെടുത്ത് ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ തുറന്നു. ഒരു സെക്കന്റില്‍ 50 ക്യുമക്‌സ് വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്.

പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി പാംബ്ല ഡാമിൽ നിന്നും ഇന്ന് 150 ക്യുമെക്സ് വെള്ളം തുറന്നു വിടും.‌

ഇന്നലെ അണക്കെട്ട് തുറക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പ്രതീക്ഷിച്ച പോലെ നീരൊഴുക്ക് ഉണ്ടാകാഞ്ഞതിനാൽ ഷട്ടറുകൾ തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു

Top