19
Oct 2018
Friday
24 - Comming soon

‘മീ ടൂ കുരുക്ക്’; കേന്ദ്രമന്ത്രി എം.ജെ അക്ബറിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കും

mj akbar

മീ ടൂ കാമ്പയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ മന്ത്രിസ്ഥാനം തെറിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അക്ബറിനെതിരെ അഞ്ച് പേര്‍ ഇതിനോടകം ആരോപണം ഉന്നയിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയുന്നതാണ് നല്ലതെന്ന് ബിജെപി കേന്ദ്ര നേതൃത്വവും നിലപാടെടുത്തു. വിദേശകാര്യ പര്യടനത്തിലായിരിക്കുന്ന അക്ബറിനോട് ഇന്ന് തന്നെ ഡല്‍ഹിയില്‍ എത്താന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അക്ബര്‍ എത്തിയ ശേഷം രാജിപ്രഖ്യാപനം നടത്താന്‍ ബിജെപി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

Top