Advertisement

മധ്യവയസ്കന്‍ അടിയേറ്റ് മരിച്ച സംഭവം; ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പേര്‍ പിടിയില്‍

October 13, 2018
Google News 0 minutes Read

വേങ്ങരയില്‍ മധ്യവയസ്കന്‍ അടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവടക്കം അഞ്ച് പേര്‍ പിടിയില്‍.  പറപ്പൂരിലാണ് മധ്യവയസ്കന്‍ അടിയേറ്റ് മരിച്ചത്.ചുമട്ടുതൊഴിലാളിയായ പൂവലവളപ്പില്‍ കോയയാണ് മര്‍ദ്ദനമേറ്റ് മരിച്ചത്. പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ അബ്ദുള്‍ ജബ്ബാറും സുഹൃത്തുക്കളായ സുഹൃത്തുക്കളായ നൗഫല്‍, അസ്കർ, മൊയ്തീന്‍ ഷാ, ഹക്കീം എന്നിവരാണ് പിടിയിലായത്.

പറപ്പൂര്‍ ജംഗ്ഷനില്‍ ലോറി നിര്‍ത്തിയിടുന്നതിനെച്ചൊല്ലി കഴിഞ്ഞ് വ്യാഴാഴ്ച തര്‍ക്കം ഉണ്ടായിരുന്നു.  യൂസഫ് എന്നയാളുടെ കടയിലേക്ക് കാലിത്തീറ്റയുമായി എത്തിയ ഈ ലോറി ഗതാഗത തടസ്സം ഉണ്ടാക്കുന്നുവെന്നാരോപിച്ച് ഉണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലോറി മാറ്റിയിടണമെന്ന് ജബ്ബാറും സുഹൃത്തുക്കളും ആവശ്യപ്പെട്ടു. ഈ ലോറിയില്‍ നിന്ന് കാലിത്തീറ്റ ഇറക്കുകയായിരുന്നു കോയ. കോയ ഈ പ്രശ്നത്തില്‍ ഇടപെടുകയും വാക്കുതര്‍ക്കമുണ്ടാവുകയായിരുന്നു. ഇന്നലെ ജബ്ബാറിന്റെ നേതൃത്വത്തിലെത്തിയ സംഘം കോയയെ മര്‍ദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കോയ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here