Advertisement

എടിഎം കവർച്ച; പ്രതികൾ സെക്കന്തരാബാദിലെന്ന് സൂചന

October 14, 2018
Google News 0 minutes Read
robbery

കൊരട്ടിയിലും  ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് ലക്ഷങ്ങൾ തട്ടിയ പ്രതികൾ  സെക്കന്തരാബാദിലെന്ന് സൂചന. ഇന്നലെ ലഭിച്ച ഇവരുടെ സിസിടിവി ദൃശ്യങ്ങൾ സെക്കന്തരാബാദ് പോലീസിന് കേരള പോലീസ് കൈമാറിയിട്ടുണ്ട്. സെക്കന്തരാബാദ് മാർക്കറ്റിൽ ഇവരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് ചിത്രങ്ങൾ അവിടുത്തെ പോലീസിന് കൈമാറിയത്.

കവർച്ച നടത്തിയ ഇരു എടിഎമ്മുകളിലും പോലീസ് ഇന്ന് പരിശോധന നടത്തുന്നുണ്ട്. കവർച്ചക്കാർ വാഹനം മോഷ്ടിച്ച കോട്ടയത്തും വാഹനം ഉപേക്ഷിച്ച ചാലക്കുടിയിലും അന്വേഷണ സംഘം എത്തും. ഇവിടങ്ങൾക്ക് പുറമെ മറ്റ് ചില എടിഎമ്മുകളിലും മോഷണശ്രമം അന്ന് തന്നെ നടന്നിരുന്നു. ഇത് പിന്നിലും ഒരേ സംഘമാണെന്നാണ് പോലീസ് നിഗമനം. കൊരട്ടിയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽ നിന്ന് പത്ത് ലക്ഷം രൂപയും ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മിൽ നിന്ന് 25ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവർന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here