Advertisement

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ലിയുസിസിയിലെ നടിമാരുടെ ശ്രമം; ബാബുരാജ്

October 19, 2018
Google News 0 minutes Read
‍baburaj

അമ്മയിലിരുന്ന് ചോരയൂറ്റിക്കുടിച്ച് വളരാനാണ് ഡബ്ലിയുസിസിയിലെ നടിമാരുടെ ശ്രമമെന്ന് ബാബുരാജ്. താരസംഘടനയുടെ നിര്‍വാഹക സമിതി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരത്തില്‍ ബാബുരാജ് അഭിപ്രായപ്പെട്ടത്. അമ്മയെ തകര്‍ക്കാന്‍ ഡബ്ലിയുസിസിയ്ക്ക് ഗൂഡമായ അജണ്ടയുണ്ടെന്ന് സിദ്ധിക്ക് വ്യക്തമാക്കി. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സിദ്ധിഖ് പറഞ്ഞു.

ഡബ്ല്യൂസിസിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സംഘടന ദിലീപിനോട് രാജി ആവശ്യപ്പെട്ടെന്നും ഇതനുസരിച്ച് ദിലീപ് രാജിക്കത്ത് നല്‍കിയതായും മോഹന്‍ലാല്‍ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അമ്മയുടെ തീരുമാനങ്ങള്‍ മാധ്യമങ്ങളെ അറിയിക്കാന്‍ ഔദ്യോഗിക വക്താവിനെ തീരുമാനിക്കുമെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here