Advertisement

ശബരിമലയില്‍ സുരക്ഷ ശക്തമാക്കി; കണ്ടാലറിയുന്ന 200 പേര്‍ക്കെതിരെ കേസ്

November 19, 2018
Google News 0 minutes Read

സന്നിധാനത്തുണ്ടായ അപ്രതീക്ഷിത പ്രതിഷേദത്തെ തുടര്‍ന്ന് പോലീസ് സുരക്ഷ കൂടുതല്‍ ശക്തമാക്കി. പ്രതിഷേധത്തില്‍ പങ്കെടുത്ത കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഉച്ചയ്ക്ക് 11.30 മുതല്‍ 2മണിവരെ അയ്യപ്പ ഭക്തരെ മലയിലേക്ക് കയറ്റിവിട്ടിരുന്നില്ല. ഈ സമയത്താണ് ദര്‍ശനം കഴിഞ്ഞവരെ താഴെ ഇറക്കിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ കെ.പി ശശികല സന്നിധാനത്ത് ദര്‍ശനം നടത്തി. 6 മണിക്കൂര്‍ സമയമായിരുന്നു പൊലീസ് ശശികലയ്ക്ക് ദര്‍ശനത്തിന് അനുവദിച്ചിരുന്നത്. അതേസമയം കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശനം നടത്തി. നിലക്കലിലേയും പമ്പയിലെയും അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച മന്ത്രി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here