96ല്‍ എസ് ജാനകിയും അഭിനയിച്ചിരുന്നു; ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

96എന്ന സിനിമയുടെ ഹാങ് ഓവറില്‍ നിന്ന് ഇതുവരെ തിരിച്ച് ഇറങ്ങി വരാത്തവരുണ്ട് ഇപ്പോഴും. ഇനി അഥവാ ആ ഹാങ് ഓവറില്‍ നിന്നൊരല്‍പം മാറിയാല്‍ അവര്‍ക്ക് കാതലേ കാതലേ എന്ന ഗാനം ഒന്ന് കേട്ടാല്‍ മതി ചിത്രം ഉണ്ടാക്കിയ ആ ഓളത്തിലേക്ക് മനസ് കൊണ്ട് മടങ്ങി വരാന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിലെ ഒഴിവാക്കിയ രംഗം അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഒഴിവാക്കിയ ഈ രംഗത്തില്‍ അഭിനയിച്ച ആളെ കണ്ട് ഞെട്ടിയിരിക്കുകയാണ് യഥാര്‍ത്ഥത്തില്‍ 96ഫാന്‍സ്. ചിത്രത്തിലെ നായികയുടെ പ്രിയ ഗായിക എസ് ജാനകിയാണ് ഈ രംഗത്തിലുള്ളത്.
ജാനുവും റാമും ഗായിക എസ് ജാനകിയുടെ വീട്ടില്‍ പോകുന്നതും എസ് ജാനകിയ്ക്ക് മുന്നില്‍ എസ് ജാനകി ദേവിയെന്ന കഥാപാത്രം ഒരു ഗാനം ആലപിക്കുന്നതുമായ രംഗമാണിത്. ഇത്രയേറെ പ്രശസ്തയായ ഒരാള്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടും ഈ രംഗം എന്തിനാണ് സിനിമയില്‍ നിന്ന് നീക്കം ചെയ്തതെന്ന് ചോദിക്കുകയാണ് ആരാധകര്‍. എന്നാല്‍ ഈ ദൃശ്യം മാറ്റിയത് നന്നായെന്നാണ് ചിലരുടെ അഭിപ്രായം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here