തുഷാറും ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും: വെള്ളാപ്പള്ളി

ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മറ്റ് പാര്‍ട്ടികളില്‍ നിന്നുപോലും ഉണ്ടാകാത്ത തരത്തില്‍ ബിജെപി എസ്.എന്‍.ഡി.പിക്കെതിരെ ആക്രമണം നടത്തുകയാണ്. സോഷ്യല്‍ മീഡിയയിലടക്കം ആരോപണങ്ങളുന്നയിച്ച് വേട്ടയാടുന്നതായും വെള്ളാപ്പള്ളി വിമര്‍ശിച്ചു. പണപ്പിരിവും ഗ്രൂപ്പിസവും മാത്രമാണ് ബിജെപിയില്‍ നടക്കുന്നത്. ഇങ്ങനെ പോയാല്‍ 100 വര്‍ഷം കഴിഞ്ഞാലും ബിജെപി കേരളത്തില്‍ അധികാരത്തിലെത്തില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Read More: വിക്കനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീല്‍’ ടീസര്‍ പുറത്തിറക്കി
അതേസമയം, ബിഡിജെഎസ് അധ്യക്ഷനും മകനുമായ തുഷാറും തുഷാറിന്റെ ഭാര്യയും ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിലില്‍ പങ്കെടുക്കുമെന്നും വെള്ളാപ്പള്ളി. എന്‍.ഡി.എയില്‍ പൊതുതീരുമാനമെടുക്കാത്ത പക്ഷം ബിജെപിയുടെ നിലപാടല്ല ബിഡിജെഎസിനെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here