Advertisement

ക്ലാസ് മുറിയിൽ ഹാജർ വേണമെങ്കിൽ ജയ്ഹിന്ദ് പറയണമെന്ന് ഗുജറാത്ത് സർക്കാർ

January 1, 2019
Google News 0 minutes Read
need to say jai hind to get attendance gujarat govt new reform

ക്ലാസ് മുറിയിൽ ഹാജർ വേണമെങ്കിൽ ജയ്ഹിന്ദ് പറയണമെന്ന് ഗുജറാത്ത് സർക്കാർ. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് വിവാദമാകുന്നു

ഗുജറാത്തിലെ സ്കൂളുകളിൽ പുതിയ പരിഷ്കാരവുമായി വിദ്യാഭ്യാസ വകുപ്പ്.ഇനി മുതൽ ഹാജർ രേഖപ്പെടുത്തുമ്പോൾ പ്രസന്‍റ് സർ എന്ന് പറഞ്ഞാൽ ഹാജർ ലഭിക്കില്ല.പകരം ജയ് ഹിന്ദ് എന്നോ ജയ് ഭാരത് എന്നോ പറയണം.സംസ്ഥാനത്തെ എല്ലാ ഗവൺമെന്‍റ് സ്കൂളുകളിലെയും പ്രൈവറ്റ് സ്കൂളുകളിലെയും ഒന്നാം ക്ലാസുമുതൽ പ്ലസ് ടു വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഈ നിയമം ബാധകമാണ്.ജനുവരി ഒന്നു മുതൽ സ്കൂളുകളിൽ നിയമം പാലിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ട ചുമതല വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കാണ്.ഇത് സംബന്ധിച്ച അറിയിപ്പ് വിദ്യാഭ്യാസ ഡയറക്ടർ സ്കൂളുകൾക്ക് കൈമാറി.തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്രസിൻഹ് ചൂഡസാമ പുതിയ തീരുമാനമെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here