കനക ദുര്‍ഗ്ഗയും, ബിന്ദുവും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനക ദുര്‍ഗ്ഗയും, ബിന്ദുവും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ . അല്‍പം മുമ്പാണ് കൊച്ചിയില്‍ നടക്കുന്ന ആര്‍പ്പോ ആര്‍ത്തവം വേദിയില്‍ എത്തിയത്. ശബരിമല ദര്‍ശനത്തിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒരു പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്.
ആര്‍ത്തവ അയിത്തത്തിനെതിരായി കൊച്ചിയില്‍ നടക്കുന്ന ‘ ആര്‍പ്പോ ആര്‍ത്തവം’ പരിപാടിയിലാണ് ഇരുവരും എത്തിയത്. പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. പരിപാടിയുടെ സംഘാടകരില്‍ ചിലര്‍ തീവ്രസ്വഭാവമുളളവരാണെന്ന പോലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പിന്‍മാറ്റമെന്നറിയുന്നു.
ഇന്ന് ഉച്ചയ്ക്ക് മുഖ്യമന്ത്രി പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ സംഘാടകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കാന്‍ സാധ്യതയില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ലഭിക്കുന്ന വിവരം. ശബരിമലയില്‍ നേരത്തെ ദര്‍ശനത്തിനു ശ്രമിച്ച രഹന ഫാത്തിമ അടക്കമുള്ളവര്‍ ‘ആര്‍പ്പോ ആര്‍ത്തവം പരിപാടിയുടെ വേദിയിലെത്താന്‍ സാധ്യതയുള്ളതായി സ്‌പെഷല്‍ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. രഹന ഫാത്തിമ അടക്കമുള്ളവര്‍ ഇപ്പോള്‍ വേദിയിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here