Advertisement

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധ്യാപക നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്

January 14, 2019
Google News 0 minutes Read
educational dept not conducting placement even in the background of hc order

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അധ്യാപക നിയമനം നടത്താതെ വിദ്യാഭ്യാസ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ എൽപി സ്‌കൂൾ മലയാളം അധ്യാപക നിയമന പട്ടികയിലുള്ളവരോടാണ് സർക്കാരിന്റെ അവഗണന. നടപടി വൈകിയാൽ കോടതി അലക്ഷ്യ നടപടിക്കൊരുങ്ങുകയാണ് നിയമനം കാത്തിരിക്കുന്നവർ.

2012 ൽ പ്രസിദ്ധീകരിച്ച എൽപിഎസ്എ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മെല്ലേപ്പോക്ക് വലയ്ക്കുന്നത്. 2016 സെപ്തംബർ 21 ന് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചിരുന്നു. കാലാവധി തീരും മുൻപ് നിലവിൽ ഉണ്ടായിരുന്ന 169 ഒഴിവിലേക്ക് ഈ ലിസ്റ്റിൽ നിന്ന് നിയമനം നടത്താൻ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉത്തരവിറക്കി. പക്ഷേ വിദ്യാഭ്യാസ ഉപഡയ്‌റക്ടറുടെ കാര്യാലായം നടപടിയൊന്നും സ്വീകരിച്ചില്ല. ഒഴിവുകൾ സംബന്ധിച്ച് കൃത്യമായ കണക്ക് നൽകാൻ പോലും വിദ്യാഭ്യാസ വാകുപ്പിന് ആയതുമില്ല. നിയമന നടത്താൻ വി ചിതംബരേഷും ആർ നാരായണ പിഷാരടിയും ഉൾപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇടക്കാല ഉത്തരവ് ഇറക്കി ഒരുമാസം കഴിിട്ടും ഉദ്യോഗാർത്ഥികളുടെ കാത്തരിപ്പ് തുടരുകയാണ്.

നിയമനം വൈകിയാൽ കോടതി അലക്ഷ്യ നടപടിയുമായി മുന്നോട്ടുപോകാൻ ഒരുങ്ങുകയാണ് റാങ്ക് ഹോൾഡേഴ്‌സ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here