Advertisement

കർണാടക; അതൃപ്തരായ എംഎല്‍എമാര്‍ മുബൈയിലെ ഹോട്ടലില്‍ നിന്ന് തിരികെ മടങ്ങുന്നു

January 17, 2019
Google News 1 minute Read
mla karnataka

കർണാടകയിലെ അതൃപ്തരായ എം എല്‍ എമ്മാർ മുബൈ ഹോട്ടലില്‍ നിന്ന് തിരികെ ബംഗലൂരുവിലേക്ക് പോകുവെന്ന് സൂചന. പാർട്ടി വിപ്പ് നല്‍കാന്‍ തീരുമാനിച്ചിതിന് പിന്നാലെയാണ് എ എല്‍ എമ്മാർ തിരികെ വരാന്‍ ആലോചിക്കുന്നത്. അതൃപ്തിയുള്ള നാല് എം എല്‍ എമ്മാർക്കും മന്ത്രി സ്ഥാനം വരെ വാഗ്ദാനം ചെയ്ത് പ്രശ്നം പരിഹരിക്കാനുള്ള ശ്രമം നടന്നിരുന്നു.
നാളെ കോണ്‍ഗ്രസ് എം എല്‍ എമ്മാരുടെ യോഗം ബംഗലൂരുവില്‍ നടക്കും. അതേ സമയം ബി ജെ പി സർക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് വ്യാപക പ്രതിഷേധ പരിപാടികളാണ് കർണാടകയില്‍ കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നത്.

രമേഷ് ജർക്കിഹോളി, മാഹേഷ് കാമാത്തല്ലി, ഉമേഷ് യാദവ്, ബി നാഗേന്ദ്ര എന്നീ കോണ്‍ഗ്രസ് എം എല്‍ എമ്മാരാണ് വിമത നീക്കവുമായി കുറച്ച് ദിവസങ്ങളായി മുബൈ ഹോട്ടലില്‍ തന്പടിച്ചിരുന്നത്. ഇവരെ അനുനയിപ്പിക്കാനും തിരികെ കൊണ്ട് വരാനുമുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു നേതാക്കള്‍. അവർ തിരികെ വന്നില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും
നേതൃത്വം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് എം എല്‍ എമ്മാർ മടങ്ങി വരാന്‍ തീരുമാനിച്ചത്. ഇവർ വൈകുന്നേത്തോടെ ബംഗലൂരിവില്‍ എത്തിയേക്കും.

കർണാടകയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ ഡി കെ ശിവകുമാർ, കെ ജെ ജോർജ്ജ് തുടങ്ങിയ മന്ത്രിമ്മാർ സ്ഥാനമൊഴിഞ്ഞ് അതൃപ്തിയിലുള്ള എം എല്‍ എമ്മാർക്ക് അവസരം നല്‍കാമെന്ന ധാരണയിലേക്ക് വരെ കോണ്‍ഗ്രസ് എത്തിയതായാണ് സൂചന. സംസ്ഥാത്ത് പ്രശ്നങ്ങള്‍ ഉണ്ടെന്ന് വരുത്തിതീർക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാര സ്വാമി പറഞ്ഞു. സർക്കാരിന് നിലവില്‍ യാതൊരു പ്രതിസന്ധിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ബൈറ്റ്
118 എം എം എമ്മാരില്‍ 114 പേരും ഒപ്പമുണ്ടെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ്- ജെ ഡി എസ് നേതൃത്വം. 113 എം എല്‍ എമ്മാരുടെ പിന്തുണ മതി ഭൂരിപക്ഷം തെളിയിക്കാന്‍. യാതൊരു കാരണവശാലും സർക്കാർ താഴെ പോകുന്ന സാഹചര്യമുണ്ടാകരുതെന്നാണ് കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡ് നല്‍കിയിരിക്കുന്ന നിർദ്ദേശം. ബി ജെ പി കർണാടകയില്‍ 2008 സമാനമായി
കുതിരക്കച്ചവടം നടത്തി സർക്കാരിനെ അട്ടിമറിക്കാന്‍ നോക്കുകയാണെന്നാരോപിച്ച് കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു, വരും ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ പരിപാടികള്‍ നടത്താണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ബി ജെ പിയുടെ നൂറോളം എം എല്‍ എമ്മാർ ഹരിയാനയിലെ ആഢംബര ഹോട്ടലില്‍ കഴിയുകയാണ്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here