Advertisement

മുന്നാക്ക വിഭാഗത്തിലെ പത്ത് ശതമാനം സംവരണം; കേന്ദ്രത്തിന് കോടതിയുടെ നോട്ടീസ്

January 21, 2019
Google News 0 minutes Read
madras high court

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ കോടതിയുടെ ഇടപെടല്‍. മദ്രാസ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.എസ് ഭാരതി വെള്ളിയാഴ്ച നല്‍കിയ ഹര്‍ജിയിലാണ് കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഫെബ്രുവരി 18 ന് കേന്ദ്ര സര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കണം. സംവരണത്തിന്റെ ഭരണഘടനാപരമായ അര്‍ത്ഥം ദാരിദ്ര്യ നിര്‍മ്മാജനമല്ലെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ പത്ത് ശതമാനം സംവരണം ഭരണഘടനാവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here