‘ഇടുക്കിയില്ലെങ്കില്‍ ചാലക്കുടിയെങ്കിലും?’; രണ്ടാം സീറ്റിനായി സമ്മര്‍ദ്ദം ശക്തമാക്കി കേരളാ കോണ്‍ഗ്രസ് (എം)

പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോട്ടയം സീറ്റിന് പുറമെ ഇടുക്കിയോ ചാലക്കുടിയോ വേണമെന്ന് കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി ജെ ജോസഫ്. മുന്നണി അനുകൂല തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം ഉമ്മൻചാണ്ടി ഇടുക്കിയിൽ മത്സരിച്ചാൽ സ്വാഗതം ചെയ്യുമെന്നും പി.ജെ ജോസഫ് കണ്ണൂരിൽ പറഞ്ഞു.
Read Also: കേരളാ കോണ്‍ഗ്രസിനെ പൂട്ടാന്‍ കോട്ടയം മണ്ഡലത്തില്‍ നേരിട്ട് മത്സരിക്കാനൊരുങ്ങി സിപിഎം
തങ്ങൾക്ക് രണ്ട് സീറ്റിന് അർഹതയുണ്ടെന്ന് ആവർത്തിക്കുകയാണ് കേരള കോൺഗ്രസ് (എം). കോട്ടയം കിട്ടില്ലെന്ന് ഉറപ്പായതോടെ ഇടുക്കിയോ, ചാലക്കുടിയോ കിട്ടണമെന്നതാണ് ആവശ്യം. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് പി.ജെ ജോസഫ് പറയുന്നത്. പക്ഷെ, ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിക്കുകയാണെങ്കിൽ സ്വാഗതം ചെയ്യും. മകന്റെ രാഷ്ട്രീയ പ്രവേശനം തൽക്കാലമില്ല. സീറ്റുകളുമായി ബന്ധപ്പെട്ട് മുന്നണിയിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുവെന്നും പി ജെ ജോസഫ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here