ശബരിമലയെ ചൊല്ലി ബിജെപി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം; ബിഡിജെഎസിന് നാല് സീറ്റുകള്‍

ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു പാര്‍ട്ടിയിലെ വിഭാഗീയത തര്‍ക്കമായി മാറിയത്. സെക്രട്ടറിയേറ്റിനു മുന്നിലെ നിരാഹാര സമരം അനാവശ്യമായിരുന്നുവെന്ന് മുരളീധരപക്ഷം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ഈ സമരം ജനങ്ങള്‍ക്ക് മുന്നില്‍ ബിജെപിയെ അപഹാസ്യമാക്കിയെന്നും മുരളീധരപക്ഷം വിമര്‍ശനമുന്നയിച്ചു. ശബരിമല സമരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. അതേസമയം, ശബരിമല സമരം വന്‍ വിജയമായിരുന്നുവെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള അവകാശപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഡിജെഎസിന് നാല് സീറ്റ് നല്‍കാനും തീരുമാനമായി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here