ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമര്‍ശിച്ച് സിസ്റ്റര്‍ ഗ്രേസ്

ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ വിമര്‍ശിച്ച് സഭ വാരിക സത്യദീപത്തില്‍ മുഖപ്രസംഗം. സമര്‍പ്പിത സന്യാസം ദിശയറിയാതെ എന്ന തലക്കെട്ടോടെ സിസ്റ്റര്‍ ഗ്രെയ്‌സ് എഴുതിയ മുഖപ്രസംഗത്തിലാണ് വിമര്‍ശനം. സമരം ചെയ്തവരുടെ പോക്ക് ശരിയല്ലെന്നാണും സമരം ചെയ്തവര്‍ സന്യാസ ജീവിതത്തെ ചവച്ച് തുപ്പുകയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
സമരപന്തലിലും ചിവി ചാനലുകളിലെ ചര്‍ച്ചകളിലും സന്യാസ ജീവിതത്തെ ചവച്ച് തുപ്പുന്നത് കാണുമ്പോള്‍ ഏത് ദിശയിലാണ് ഇന്നിതിന്റെ മുന്നേറല്‍ എന്നറിയാതെ പൊതുജനത്തോടൊപ്പം കുറേയേറെ സന്യാസികളും കടല്‍ത്തിരയില്‍ അകപ്പെട്ടപോലെ മലക്കം മറിയുകയാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് അവകാശങ്ങള്‍ നേടിയെടുക്കുക എന്ന രീതി സന്യാസത്തിന്റെ അടിസ്ഥാന നിലപാടുകള്‍ക്ക് എതിരാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here