Advertisement

കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർമാരുടെ കാര്യത്തിൽ ഹൈകോടതി വിധി മറികടന്ന് സർക്കാരിന് നിലവിൽ ഒന്നും ചെയ്യാനില്ല : എകെ ശശീന്ദ്രൻ

February 4, 2019
Google News 0 minutes Read
ak saseendran

പിരിച്ചുവിടപ്പെട്ട കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർമാരുടെ കാര്യത്തിൽ ഹൈകോടതി വിധി മറികടന്ന് സർക്കാരിന് നിലവിൽ ഒന്നും ചെയ്യാനില്ലെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ.
നിയമപരമായ സാധ്യതകൾ തേടണമെന്നും സമരം തുടരുന്നതിൽ അർത്ഥമുണ്ടോയെന്ന് പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു. അതേസമയം സർക്കാർ ഇടപെടൽ ഉണ്ടാകുംവരെ സമരം തുടർന്നാണ് എംപാനൽ കൂട്ടായ്മയുടെ തീരുമാനം

ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി എംപാനൽ ജീവനക്കാരെ കൈ ഒഴുകയാണ് സർക്കാർ. വിധി കാരുണ്യമില്ലാത്ത എന്ന് പറഞ്ഞ മന്ത്രി സർക്കരിൽ നിന്ന് അനുകൂല നിലപാട് ഒന്നും വാഗ്ദാനം ചെയ്തില്ല

വിധിയുടെ പശ്ചാത്തലത്തിൽ സമരം തുടരുന്നതിൽ അർത്ഥമുണ്ടോയെന്ന് ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം മുഴുവൻ ജീവനക്കാരെയും തിരിച്ചെടുക്കണം എന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് മ്പനേൽ കൂട്ടായ്മ. കര്യങ്ങൾ സർക്കാര് ശരിയായി ബോധിപ്പികഥത്തിനലാണ് കോടതിയിൽ തിരിച്ചടി ഉണ്ടായതെന്നും സമരക്കാർ കുറ്റപ്പെടുത്തി

15 ദിവസമായി സെക്രട്ടറിയേറ്റ് നുമുനിൽ സമരം തുടരുകയാണ് പിരിച്ചുവിടപ്പെട്ട താത്കാലിക ജീവനക്കാർ.നിയമ നിർമാണം അടക്കം സർക്കരീൽ നിന്ന് അനുകൂല നടപ്രി ഉണ്ടാകണം എന്നാണ് ഇവരുടെ ആവശ്യം .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here