Advertisement

നവകേരള ബസ് കോഴിക്കോട്- ബെംഗളൂരു സർവീസിന് തുടക്കം; കന്നിയാത്രയിൽ വാതിൽ പണിമുടക്കി

May 5, 2024
Google News 2 minutes Read
Navakerala bus's door complaint on its first journey

ആദ്യ യാത്രയിൽ തന്നെ വാതിൽ പണിമുടക്കി നവകേരള ബസ്. നവകേരള ബസിന്റെ കോഴിക്കോട്- ബെംഗളൂരു ആദ്യ സർവീസിന് ഇന്ന് പുലർച്ചെയാണ് തുടക്കമായത്. കന്നി യാത്ര ആരംഭിച്ച് ഉടൻ ബസിന്റെ വാതിൽ തനിയെ തുറക്കുകയായിരുന്നു. താത്കാലികമായി കെട്ടിവെച്ചാണ് ബസ് യാത്ര പുനരാരംഭിച്ചത്. കോഴിക്കോട് KSRTC ബസ് സ്റ്റാൻഡിൽ നിന്നായിരുന്നു സർവീസ് ആരംഭിച്ചത്. (Navakerala bus’s door complaint on its first journey)

ഗരുഡ പ്രീമിയം സർവീസ് ആയാണ് ബസ് റൂട്ടിലിറങ്ങിയത്. താമരശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി, മൈസൂരു എന്നിവിടങ്ങളിലാണ് ബസിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. രാവിലെ 11.15 ഓടെ ബസ് ബെംഗളൂരുവിൽ എത്തും. ഉച്ചയ്ക്ക് 2.30 നാണ് മടക്കയാത്ര.

ബുക്കിങ് തുടങ്ങി മണിക്കൂറുകൾക്കകം ആദ്യ സർവീസിന്റെ മുഴുവൻ ടിക്കറ്റുകളും വിറ്റുതീർന്നിരുന്നു. 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസുകൾക്കുള്ള അഞ്ച് ശതമാനം ആഡംബര നികുതിയും നൽകണം. ആദ്യ യാത്രയിൽ മുഖ്യമന്ത്രി ഇരുന്ന സീറ്റ് ദിവസങ്ങൾക്ക് മുമ്പെ ബുക്ക് ചെയ്തിരുന്നു.

Story Highlights : Navakerala bus’s door complaint on its first journey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here