Advertisement

തമിഴ്‌നാട്ടിലും അതിതീവ്ര മഴ; 4 ജില്ലകളിൽ റെഡ് അലേർട്ട്

May 18, 2024
Google News 1 minute Read
red alert in tamilnadu

തമിഴ് നാട്ടിൽ അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഊട്ടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് പൈതൃക തീവണ്ടി സർവീസ് നിർത്തിവെച്ചു. ( red alert in tamilnadu )

നാളെ തേനി, തെങ്കാശി, തിരുനെൽവേലി ജില്ലകളിലും 20ന് തെങ്കാശി, തേനി, കന്യാകുമാരി, തിരുനെൽവേലി ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങൾ അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകൾ ഉൾപ്പെടെയുള്ളവ ക്രമീകരിച്ചിട്ടുണ്ട്. 19ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 20ന് വിരുദുനഗർ ജില്ലയിൽ ഓറഞ്ച് അലർട്ടും 13 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

പശ്ചിമഘട്ട മലനിരകളോടു ചേർന്നുള്ള ജില്ലകളിലാണ് കാര്യമായ മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തെങ്കാശി പഴയ കുറ്റാലത്തുണ്ടായ മലവെള്ളപ്പാച്ചിലിന്റെ സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഊട്ടി, തെങ്കാശി, ഹൊഗനക്കൽ, കൊടൈക്കനാൽ എന്നിവിടങ്ങളിലാണ് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. രണ്ടു ദിവസത്തേയ്ക്ക് പരമാവധി യാത്രകൾ ഒഴിവാക്കണമെന്നും മുന്നറിയിപ്പിലുണ്ട്. മണ്ണിടിഞ്ഞതിനെ തുടർന്ന് ഊട്ടിയിലെ പൈതൃക തീവണ്ടി സർവീസ് നിർത്തിവച്ചു. പാളത്തിലേയ്ക്ക് വലിയ കല്ലുകൾ വീണിട്ടുണ്ട്. അപകടമുണ്ടായ സാഹചര്യത്തിൽ പഴയ കുറ്റാലത്തേയ്ക്ക് പ്രവേശനം നിരോധിച്ചു.

Story Highlights : red alert in tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here