ഗൂഗിൾ സിഇഒ ഇന്ത്യയിലെത്തിയാൽ കഴിക്കുന്നതെന്ത്? ഗൂഗിൾ, എഫ്ബി, ആപ്പിൾ, ആമസോൺ, നെറ്റ്ഫ്ലിക്സ് കമ്പനികളിൽ ജോലിക്കായുള്ള അഭിമുഖം ജയിക്കാൻ തന്ത്രങ്ങളുണ്ടോ? സുന്ദർ പിച്ചൈ പറയുന്നു

ഇഷ്ട ഭക്ഷണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ലേശം ഡിപ്ലോമാറ്റിക് ആയാണ് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മറുപടി നൽകിയത്. ഒരു സ്ഥലത്ത് നിന്നുള്ള ഭക്ഷണത്തെക്കുറിച്ച് പറഞ്ഞ് പുലിവാല് പിടിക്കേണ്ടെന്ന് കരുതി തന്ത്രപരമായി യൂ ട്യൂബർ വരുൺ മയ്യയുടെ ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു സുന്ദർ പിച്ചൈ. ബംഗളൂരുവിലെങ്കിൽ ദോശ കഴിക്കാനാണ് ഇഷ്ടമെന്ന് പറഞ്ഞ സുന്ദർ പിച്ചൈ ദേശീയ തലസ്ഥാനമായ ഡൽഹിയിലെത്തിയാൽ തന്റെ ഇഷ്ട ഭക്ഷണം ഷോലെ ബട്ടൂരയാകുമെന്ന് പറഞ്ഞു. ഇനി മുംബൈയിലെത്തിയാലോ ഒരു പ്ലേറ്റ് പാവ് ഭജിക്ക് തന്നെ ഹാപ്പിയാക്കാനാകുമെന്ന് പിച്ചൈ കൂട്ടിച്ചേർത്തു.(Sundar Pichai about his favourite food in India)
ഇഷ്ട ഭക്ഷണത്തിൽ നിന്ന് ചോദ്യം ടെക് ഭീമന്മാരുടെ ഇന്റർവ്യൂ എങ്ങനെ നേരിടുമെന്ന ചോദ്യത്തിന് മുന്നിൽ ഗൗരവക്കാരനായി ഗൂഗിൾ സിഇഓ, തത്ത പറയും പോലെയുള്ള കാണാതെ പഠിക്കൽ അഭിമുഖത്തെ നേരിടാൻ ആരെയും സഹായിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത് . ആമിർ ഖാന്റെ 3 ഇഡിയറ്റ്സ് എന്ന സിനിമയിലെ സീൻ ഓർത്തെടുത്ത്, ഉദ്യോഗാർത്ഥികൾ ആഴത്തിൽ കാര്യങ്ങളെ കുറിച്ച് അവബോധമുള്ളവരാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് പിച്ചൈ പറഞ്ഞു.
Story Highlights : Sundar Pichai about his favourite food in India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here