Advertisement

പാനൂർ പീഡനക്കേസ്: പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

April 15, 2020
Google News 1 minute Read

കണ്ണൂർ പാനൂർ പീഡനക്കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. തലശ്ശേരി ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘത്തെയാണ് നിയോഗിച്ചത്.

കണ്ണൂർ പാനൂരിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. സംഭവത്തിൽ ബിജെപി നേതാവിന്റെ അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കണ്ണൂർ എസ് പി ഓഫീസിന് മുന്നിൽ നിരാഹാര സമരം തുടങ്ങിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് എന്നിവർ ഉൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്. ലോക്ക് ഡൗൺ നിർദേശങ്ങൾ ലംഘിച്ചതിനെ തുടർന്നാണ് നടപടി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനായ ബിജെപി നേതാവ് കുനിയിൽ പത്മരാജനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരംകേസെടുത്തിരുന്നു. എന്നാൽ ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനെതിരെയാണ് പ്രതിഷേധം. സ്‌കൂൾ ടോയ്‌ലെറ്റിൽ വച്ച് പത്ത് വയസുള്ള പെൺകുട്ടിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റും ബിജെപി അനുകൂല അധ്യാപക സംഘടനയായ എൻ.ടി.യു ജില്ലാ നേതാവുമാണിയാൾ. പ്രതി ഒളിവിലാണെന്നും ലോക്ക് ഡൗൺ തിരക്കുകൾ കാരണമാണ് അന്വേഷണം വൈകുന്നതെന്നുമാണ് പോലീസിന്റെ വിശദീകരണം.

Story highlights- Rape, POCSO

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here