Advertisement

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യൂറോപ് സന്ദര്‍ശനം തുടരുന്നു; മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച

October 30, 2021
Google News 2 minutes Read
narendra modi meet pope

പ്രധാനമന്ത്രി നരേന്ദ്രമോദിയും മാര്‍പാപ്പയുമായുള്ള സുപ്രധാന കൂടിക്കാഴ്ച ഇന്ന് നടക്കും. വത്തിക്കാന്‍ സിറ്റി സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി ഇന്ത്യന്‍ സമയം ഉച്ചയ്ക്ക്‌ 12 മണിക്കാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തുക. ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയന്‍ ഡാഗ്രിയുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.

2000ജൂണില്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയിക്ക് ശേഷം റോം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാകും നരേന്ദ്രമോദി ഇന്ന്. വിവിധ കാരണങ്ങളാല്‍ നീണ്ടുപോയ ഇന്ത്യയിലേക്കുള്ള സന്ദര്‍ശനത്തിനായി പോപിനെ പ്രധാനമന്ത്രി ക്ഷണിക്കുമെന്നാണ് ലഭ്യമായ വിവരങ്ങള്‍.

ഇറ്റാലിയന്‍ പ്രധാനമന്ത്രിയും നരേന്ദ്രമോദിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടന്നത്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ വ്യാപാര മേഖലകളിലെ ബന്ധം കൂടുതല്‍ ശക്തമാക്കണമെന്ന് ഇരുനേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന എട്ടാമത് ജി 20 ഉച്ചകോടിയാണ് ഇത്തവണത്തേത്. 2023ല്‍ ആദ്യമായി ജി 20 ഉച്ചകോടിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും.

Read Also : ജി-20 ഉച്ചകോടി; പ്രധാനമന്ത്രി ഈ മാസം റോമിലേക്ക്

ഇന്നും നാളെയുമായി നടക്കുന്ന ജി20 ഉച്ചകോടിയില്‍ കൊവിഡ് വ്യാപനം, കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, ആഗോള സാമ്പത്തിക -ആരോഗ്യ സാഹചര്യം എന്നിവയാകും ചര്‍ച്ചയാകുക. റോം സന്ദര്‍ശനത്തിനുശേഷം പ്രധാനമന്ത്രി യുകെയിലേക്ക് മടങ്ങും.

Story Highlights : narendra modi meet pope, G20

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here