Advertisement

14 ദിവസം മോർച്ചറിയിൽ; ദുബായിൽ മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി

May 5, 2024
Google News 2 minutes Read
Malayali expatriate's deadbody released after kept 14 days in morgue

14 ദിവസമായി ദുബായിൽ മോർച്ചറിയിൽ ആയിരുന്ന മലയാളി പ്രവാസിയുടെ മൃതദേഹം വിട്ടുനൽകി. തൃശൂർ സ്വദേശി സുരേഷ് കുമാറിന്റെ (59) മൃതദേഹമാണ് വിട്ടു നൽകിയത്. എംബാമിനായി സൗദി ജെർമൻ ആശുപത്രിയിൽ നിന്നും മൃതദേഹം കൊണ്ടുപോയി.ആശുപത്രിയിൽ അടയ്ക്കേണ്ടിയിരുന്ന മുഴുവൻ തുകയും അധികൃതർ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടുന്നത്. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ഉടൻ നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.

സൗദി ജെർമൻ ആശുപത്രിയിൽ വച്ച് ഏപ്രിൽ 22നാണ് സുരേഷ്കുമാർ മരിച്ചത്. ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. വൈകാതെ ന്യൂമോണിയ സ്ഥിരീകരിച്ചതോടെ സുരേഷ് കുമാരിന് സംസാരിക്കാന്‍ കഴിയാതെയായി. 14 ദിവസത്തോളം വെന്റിലേറ്ററില്‍ ആയിരുന്നു. പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.

ദുബായില്‍ ഡ്രൈവറായിരുന്നു സുരേഷ്. മൃതദേഹം വിട്ടുകിട്ടാന്‍ ഭാര്യ സുപ്രിയ പല പ്രവാസി സംഘടനകളുമായും ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചിരുന്നില്ല.

Story Highlights : Malayali expatriate’s deadbody released after kept 14 days in morgue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here