Advertisement

കുട്ടികളെ ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ പാടുപെടുന്നുണ്ടോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

April 8, 2022
Google News 1 minute Read

കുട്ടികളെ ആരോഗ്യകരമായ ഭക്ഷണം കഴിപ്പിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കി ഒടുവിൽ പരാജയപ്പെടുന്ന മാതാപിതാക്കളാണ് കൂടുതലും. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ , ജങ്ക് ഫുഡുകൾ തുടങ്ങിയവയാണ് കുട്ടികളുടെ പ്രിയ ഭക്ഷണം. അതുകൊണ്ടു തന്നെ കുട്ടികൾക്ക് വേണ്ടത്ര പോഷകാഹാരം ലഭിക്കുന്നുണ്ടോ എന്ന് രക്ഷിതാക്കൾ ആശങ്കപ്പെടുന്നു. ഈ ശീലം നിങ്ങളുടെ കുട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ദോഷമുണ്ടാക്കും. കുട്ടികൾക്ക് ഭക്ഷണം നൽകുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്. അനുനയത്തിന്റെ ഭാഷയാണ് എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്തിയുടെ കാരണമാണ് ആദ്യം കണ്ടുപിടിക്കേണ്ടത്.

പോഷകാഹാരത്തിന്റെ മൂല്യത്തെ കുറിച്ച് കുട്ടികളെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുക എന്നതാണ് മറ്റൊന്ന്. ധാന്യങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്ന ഉത്പന്നങ്ങൾ കുട്ടികളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പാല്‍ . ഇത് കാത്സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി, വിറ്റാമിന്‍ ഡി എന്നിവ നല്‍കുന്നു. വിവിധ ഫ്‌ളേവറുകളിലുള്ള തൈരും കുട്ടികൾക്ക് ഇഷ്ടപ്പെടുന്നതും പോഷകങ്ങള്‍ അടങ്ങിയതുമായ മികച്ച ഒരു ഓപ്ഷനാണ്.

മറ്റൊരു മികച്ച മാർഗം നിങ്ങളുടെ കുട്ടിക്ക് ഇഷ്ടമുള്ള രീതിയില്‍ ഭക്ഷണം തയ്യാറാക്കുക എന്നതാണ്. കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഈ ഭക്ഷണങ്ങള്‍ കുട്ടിക്ക് പതിവായി നല്‍കണം. വ്യത്യസ്ത ഭക്ഷണങ്ങളെക്കുറിച്ച് കൂടുതലറിയാനും അവയുടെ രുചി മനസ്സിലാക്കാനും ഇത് കുട്ടിയെ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും കുട്ടികളുടെ ആരോഗ്യത്തിന് വളരെ ഗുണം നല്‍കും. ഡ്രൈ ഫ്രൂട്ട്സും നട്സും പോഷകങ്ങളുടെ മികച്ച ഉറവിടമാണ്. മാത്രമല്ല അവ രുചിയിലും മികച്ചതാണ്. അതിനാല്‍, അവ നിങ്ങളുടെ കുട്ടിയുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

ലഘുഭക്ഷണങ്ങള്‍ തയാറാക്കുമ്പോള്‍ നിങ്ങളുടെ കുട്ടികളെ കൂടി ഉള്‍പ്പെടുത്തുക എന്നതാണ് മറ്റൊരു മാർഗം. പാചകത്തെ കുറിച്ച് അവരെ പഠിപ്പിക്കുന്നതിനൊപ്പം ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് നിങ്ങള്‍ക്ക് അവരെ പഠിപ്പിക്കാന്‍ കഴിയുന്നത് ഇങ്ങനെയാണ്. കൂടാതെ, നിങ്ങള്‍ ഭക്ഷണം തയാറാക്കുമ്പോൾ അവരുടെ സഹായം ആവശ്യപ്പെടുകയാണെങ്കില്‍ അത് കഴിക്കാന്‍ അവര്‍ക്ക് കൂടുതൽ താത്പര്യം തോന്നും.

ടിവി യോ കമ്പ്യൂട്ടറോ കാണിച്ച് ഭക്ഷണം നൽകരുത്. കുട്ടികൾ അതും നോക്കിയിരിക്കുകയല്ലാതെ ഭക്ഷണം കഴിക്കില്ല. അവർ കഴിക്കുമ്പോൾ അവരുടെ കൂടെ തന്നെ നിൽക്കാൻ ശ്രദ്ധിക്കുക. ഭക്ഷണത്തിന് മുമ്പ് ഒരു കാരണവശാലും പാലോ വെള്ളമോ കുട്ടിക്ക് നൽകാതിരിക്കാൻ ശ്രദ്ധിക്കണം. പാലും വെള്ളവുമൊക്കെ കുടിക്കുന്നതോടെ കുട്ടിയുടെ വയർ നിറയും. പിന്നീട് കൊടുക്കുന്ന ഭക്ഷണം കുട്ടി കഴിക്കാൻ മടി കാണിക്കും.

Read Also : ക്യാന്‍സറിനെ പ്രതിരോധിക്കുന്ന അഞ്ച് സൂപ്പര്‍ ഫുഡുകള്‍

കുട്ടികൾക്ക് ഇഷ്ടമുള്ള ഭക്ഷണം സ്കൂളിൽ ലഞ്ചിന് കൊടുത്തു വിടുക. ഉച്ചക്ക് ചോറ് കഴിച്ചേ പറ്റൂ എന്ന നിർബന്ധിക്കരുത്. ഇനി റൈസ് ഐറ്റംസ് കഴിക്കാൻ താല്പര്യമുള്ള കുഞ്ഞുങ്ങളാണെങ്കിൽ പുലാവ്, ഫ്രൈഡ് റൈസ്, ടൊമാറ്റോ റൈസ് തുടങ്ങിയവയൊക്കെ രുചികരമായ രീതിയിൽ ഉണ്ടാക്കി നൽകാം.

Story Highlights: Easy ways healthy foods kids eat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here