Advertisement

“ഇത് അവസാനത്തെ ആഗ്രഹമായിരുന്നു”; പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നൽകി…

July 18, 2022
Google News 1 minute Read

പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു അദ്ദേഹം ആഗ്രഹിച്ചത്. അതുകൊണ്ടാണ് ചിതാഭസ്‌മം മരത്തിന് വളമായി നിക്ഷേപിച്ചത്. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിയിച്ചാണ് പ്രതാപ് പോത്തന് അന്ത്യയാത്ര നൽകിയത്. ചെന്നൈ ന്യൂ ആവഡി റോഡിലെ വേലങ്കാട് ശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഒഴിവാക്കിയാണ് അന്ത്യകർമങ്ങൾ നടത്തിയത്.

അദ്ദേഹം നേരത്തേ ആവശ്യപ്പെട്ടതുപ്രകാരമാണ് മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കിയത്. വൈദ്യുതി ശ്മശാനത്തിലായിരുന്നു സംസ്കാരം. ചെന്നൈ കിൽപോക്കിലെ ഫ്ലാറ്റിലും തുടർന്ന് രാവിലെ 10നു ന്യൂ ആവഡി റോഡിലെ വൈദ്യുതി ശ്മശാനത്തിലും ഏതാനും അടുത്ത ബന്ധുക്കളും സുഹൃത്തുകളുമെത്തിയിരുന്നു. എല്ലാവരും അന്ത്യചുംബനം നൽകിയ. ആൾക്കൂട്ട ബഹളങ്ങൾ ഇഷ്ടമല്ലാതിരുന്ന അദ്ദേഹം അന്ത്യയാത്ര. ആരവങ്ങളൊന്നുമില്ലാതെയാണ് ഒരു തലമുറയുടെ പ്രണയനായകൻ വിടപറഞ്ഞത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

കമലഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, റഹ്മാൻ തുടങ്ങി നിരവധി പ്രമുഖർ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. കേരള മുഖ്യമന്ത്രിക്കും സാംസ്കാരിക മന്ത്രിക്കും വേണ്ടി ചെന്നൈയിലെ നോർക്കാ പ്രതിനിധി റീത്ത് സമർപ്പിച്ചു. നടുക്കത്തോടെയാണ് പ്രതാപ് പോത്തന്റെ വിയോഗ വാർത്ത മലയാളികൾ കേട്ടറിഞ്ഞത്. നടനും, സംവിധായകനും, രചയിതാവും, നിർമാതാവുമെല്ലാമായി മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായി തിളങ്ങി നിന്നയാളാണ് പ്രതാപ് പോത്തൻ.

1952ൽ തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്റെ ജനനം. ഹരിപോത്തൻ മൂത്ത സഹോദരൻ ആണ്. ഊട്ടിയിലെ ലോറൻസ് സ്‌കൂളിലായിരുന്നു പഠനം. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി.മദ്രാസ് പ്ലയേഴ്‌സിലെ അഭിനേതാവായിരുന്ന പ്രതാപിന്റെ അഭിനയമികവ് കണ്ട ഭരതൻ തന്റെ ആരവം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു.

Story Highlights: Tribute for Pratap Pothen

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here