മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി വിരാട് കോലിയും അനുഷ്‌കയും; വിഡിയോ വൈറൽ

മുംബൈ നഗരത്തിലൂടെ സ്‌കൂട്ടറില്‍ ചുറ്റി ഇന്ത്യൻ താരം വിരാട് കോലിയും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശർമയും. ഇരുവരും സ്‌കൂട്ടറിൽ മുംബൈയിലെ തെരുവിലൂടെ കറങ്ങുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. പച്ച നിറത്തിലുള്ള ഷർട്ടും കറുത്ത പാന്റുമാണ് കോലിയുടെ വേഷം. കറുത്ത ടി ഷര്‍ട്ടും പാന്റുമാണ് അനുഷ്‌ക അണിഞ്ഞിരിക്കുന്നത്.
മുംബൈയിൽ ഒരുമിച്ചുള്ള ഒരു ചിത്രീകരണത്തിനു ശേഷമാണ് ഇരുവരും സ്‍കൂട്ടിയിൽ സഞ്ചരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും കോടികള്‍ വിലയുള്ള നിരവധി ആഡംബര വാഹനങ്ങള്‍ സ്വന്തമായുള്ള ഈ ദമ്പതികള്‍ മുംബൈ നഗരത്തിലൂടെ നടത്തിയ സ്‍കൂട്ടര്‍ യാത്രയുടെ ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
Read Also: പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ആൾക്കൂട്ടത്തിലും ഒറ്റക്കായതുപോലെ തോന്നി: വിരാട് കോലി


അതേസമയം എഷ്യാകപ്പിനുള്ള ഒരുക്കത്തിലാണ് വിരാട് കോലി.വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ നിന്നും പിന്നാലെ നടന്ന സിംബാബ്‍വെ പര്യടനത്തിൽ നിന്നും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.ഈ മാസം 28 ന് പാക്കിസ്ഥാനെതിരെയാണ് എഷ്യൻകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. ചെറിയ ഇടവേള ഫോമിലേക്ക് തിരികെയെത്താൻ കോലിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെട്ടു.
Story Highlights: Anushka Sharma and Virat Kohli stepped out for a scooter ride in Mumbai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here