Advertisement

ഹാലോവീന്‍ ആഷോഘത്തിനിടെ ദക്ഷിണകൊറിയയില്‍ ദുരന്തം; തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു

October 29, 2022
Google News 3 minutes Read

ദക്ഷിണ കൊറിയയില്‍ ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 50 പേര്‍ മരിച്ചു. സോളിലെ ഇറ്റിയാവനിലെ ഹാലോവീന്‍ ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. ചെറിയ പാതയിലൂടെ അമിതമായി ആളുകള്‍ പ്രവേശിച്ചതാണ് പലരുടേയും മരണത്തിന് ഇടയാക്കിയത്. ചിലര്‍ ജനത്തിരക്ക് മൂലം കുഴഞ്ഞ് വീണ് മരിക്കുകയുമായിരുന്നു. നൂറോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. (50 people died after Halloween crowd surge in south korea)

അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനായി 400ല്‍ അധികം എമര്‍ജന്‍സി വര്‍ക്കേഴ്‌സ് സംഭവസ്ഥലത്തെത്തി. ഗുരുതര പരുക്കുള്ളവരെ തൊട്ടടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. താരതമ്യേനെ പരുക്ക് കുറഞ്ഞവര്‍ക്ക് പ്രഥമ ശുശ്രൂഷയും നല്‍കി വരുന്നതായി ദേശീയ ഫയര്‍ ഏജന്‍സി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

Read Also: അയ്യപ്പഭക്തനായ പ്രദീപിന് പാർട്ടിയോടും അതേ ഭക്തിയായിരുന്നുവെന്ന് എൻ.എൻ.കൃഷ്ണദാസ്; തൻ്റെ ഉറ്റ സുഹൃത്തിൻ്റെ ഹൃദയത്തിലെ പാർട്ടിയെക്കുറിച്ച് വാചാലനായി മന്ത്രി എം.ബി.രാജേഷും

സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഒരു അജ്ഞാത സെലിബ്രിറ്റി സന്ദര്‍ശിക്കുന്നുവെന്ന് കേട്ട് നിരവധി ആളുകള്‍ ഇറ്റവോണ്‍ ബാറിലേക്ക് ഓടിക്കയറിയതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന വിവരം ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പരുക്കേറ്റവര്‍ക്ക് വേഗത്തിലുള്ള ചികിത്സ ഉറപ്പാക്കാനും ആഘോഷങ്ങള്‍ നടന്ന പ്രദേശത്തെ സുരക്ഷാസംവിധാനങ്ങള്‍ അവലോകനം ചെയ്യാനും ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ പ്രസ്താവന ഇറക്കി.

Story Highlights: 50 people died after Halloween crowd surge in south korea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here