Advertisement

ഹൃത്തിക് റോഷൻ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്

March 3, 2023
Google News 3 minutes Read
Hrithik Roshan to Marry Girlfriend Saba Azad in November 2023

ഹൃത്തിക് റോഷൻ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. ബോളിവുഡ് കി ന്യൂസ് എന്ന വേരിഫൈഡ് ട്വിറ്റർ അക്കൗണ്ടാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന് ചുവടി പിടിച്ച് നിരവധി ദേശീയ മാധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ( Hrithik Roshan to Marry Girlfriend Saba Azad in November 2023 )

കരൺ ജോഹറിന്റെ 50-ാം പിറന്നാളിനോടനുബന്ധിച്ചാണ് സബയുമായുള്ള ബന്ധം ഹൃത്തിക് റോഷൻ പരസ്യമായി വെളിവാക്കുന്നത്. ഇരുവരും കൈകോർത്ത് പിടിച്ച് പിറന്നാൾ പാർട്ടിയിൽ എത്തിയത് ചർച്ചയായിരുന്നു.

2022 ആദ്യത്തോടെയാണ് സബയും ഹൃത്തിക് റോഷനും തമ്മിൽ പ്രണയം മൊട്ടിടുന്നത്. ഗായികയായ സബ ആസാദ് ലോകത്തെ തന്നെ ഏറ്റവും വലിയ സംഗീത പരിപാടികളിലൊന്നായ ലോലപലൂസയിൽ സബ പരിപാടി അവതരിപ്പിച്ചിരുന്നു. പരിപാടി കാണാൻ ഹൃത്തിക് റോഷനും മകൻ ഹൃദാൻ റോഷനും മുൻ ഭാര്യ സുസെയ്ൻ ഖാനും എത്തിയിരുന്നു.

Story Highlights: Hrithik Roshan to Marry Girlfriend Saba Azad in November 2023

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here