Advertisement

ഐഎസ്എൽ 2022-23; കിരീടത്തിൽ മുത്തമിട്ട് എടികെ മോഹൻ ബ​ഗാൻ, വിജയം പെനാൽറ്റി ഷൂട്ടൗട്ടിൽ

March 18, 2023
Google News 3 minutes Read
ISL 2022-23 ATK Mohun Bagan won the title

ഒരു ഫൈനൽ എങ്ങനെയായിരിക്കണമോ, അത്രമാത്രം തീവ്രമായി പോരാടിയ രണ്ട് ടീമുകൾ, അവസാനം വരെയും ആവേശം നിറഞ്ഞുനിന്ന ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട ഫൈനൽ. കിരീടം ഒടുവിൽ എടികെ മോഹൻ ബ​ഗാന് സ്വന്തം. ബം​ഗളൂരു എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ ( 4-3) പരാജയപ്പെടുത്തിയാണ് എടികെ കിരീടം നേടിയത്. ( ISL 2022-23 ATK Mohun Bagan won the title ).

നിശ്ചിത സമയത്തും അധിക സമയത്തും 2-2ന് സമനില പാലിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ വിശാൽ കെയ്ത്ത് എന്ന ​ഗോൾകീപ്പർ എടികെയുടെ രക്ഷകനാവുകയായിരുന്നു. ഇത് നാലാം തവണയാണ് എടികെ ഐഎസ്എൽ കിരീടം സ്വന്തമാക്കുന്നത്. എടികെ മോഹൻ ബ​ഗാനെന്ന് പേര് മാറ്റിയതിന് ശേഷം നേടുന്ന ആദ്യ കിരീടമെന്ന പ്രത്യേകതയും ഇതിനുണ്ട്.

Read Also: ബ്ലാസ്റ്റേഴ്സിന് വിലക്ക് ഏർപ്പെടുത്തരുത്; എഐഎഫ്എഫിനോട് ഐഎസ്എൽ സംഘാടകർ

സെമിയിലും പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു എടികെയുടെ വിജയം. മത്സരത്തിന്റെ 14-ാം മിനിറ്റിൽ പെട്രടോസ് നേടിയ പെനാൽറ്റി ​ഗോളിൽ ആദ്യം മുന്നിലെത്തിയത് എടികെയായിരുന്നുവെങ്കിലും ആദ്യ പകുതിയുടെ അധിക സമയത്ത് സുനിൽ ഛേത്രി നേടിയ പെനാൽറ്റി ​ഗോളിൽ ബം​ഗളൂരു ഒപ്പമെത്തി. 78-ാം മിനിറ്റിൽ റോയ് കൃഷ്ണയുടെ ​ഗോൾ കൂടിയെത്തിയതോടെ ബം​ഗളൂരു 2-1ന്റെ ലീഡ് നേടിയിരുന്നു. എന്നാൽ മത്സരത്തിന്റെ 85-ാം മിനിറ്റിൽ ദിമിത്രി പെട്രടോസ് നേടിയ പെനാൽറ്റി ​ഗോൾ എടികെയെ മത്സരത്തിൽ ഒപ്പമെത്തിച്ചു.

എക്സ്ട്രാ ടൈമും സമനിലയിൽ കലാശിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ട് കളിയുടെ വിധി കുറിക്കുകയായിരുന്നു. 2 ​ഗോൾ നേടിയ ദിമിത്രി പെട്രടോസാണ് കളിയിലെ താരം. കഴിഞ്ഞ വർഷത്തെ ഐഎസ്എൽ ഫൈനലും പെനാൽറ്റിയിലൂടെയാണ് നിശ്ചയിക്കപ്പെട്ടത്. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദാണ് കിരീടം നേടിയത്.

Story Highlights: ISL 2022-23 ATK Mohun Bagan won the title

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here