Advertisement

പൃഥ്വിരാജിന്റെ ഹുറാക്കാന്‍ ഇനി കോഴിക്കോട് സ്വദേശിക്ക് സ്വന്തം

March 31, 2023
Google News 1 minute Read

പൃഥ്വിരാജ് സുകുമാരന്‍ ലംബോര്‍ഗിനിയുടെ ഹുറാക്കാന്‍ വാങ്ങിയത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് താരം തന്റെ ഹുറാക്കാന്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ലംബോര്‍ഗിനിയുടെ എസ്യുവി ഉറൂസ് വാങ്ങി. പൃഥ്വിരാജ് ഉറൂസ് സ്വന്തമാക്കിയതോടെ പ്രശസ്തമായ ആ ഹുറാക്കാന്‍ പുതിയെ ഉടമയെ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ ആ സൂപ്പര്‍ കാറിനെ തേടി പുതിയ ഉടമയെത്തിയിരിക്കുന്നു.

കോഴിക്കോട് സ്വദേശിയും ഇന്‍ഡോ ഇലക്ട്രിക് മാര്‍ട്ട് ഉടമയുമായ വി സനന്ദ് ആണ് ഈ ഹുറാക്കാൻ വാങ്ങിയത്. ലംബോര്‍ഗിനിയുടെ ഏറ്റവും വിജയിച്ച മോഡലുകളിലൊന്നായ ഹുറാക്കാന്റെ എല്‍പി 580 എന്ന റിയര്‍ വീല്‍ ഡ്രൈവ് മോഡലാണ് ഇത്. നാലരക്കോടിയുടെ ഈ സൂപ്പര്‍ കാര്‍ വാങ്ങാന്‍ സനന്ദിന് പകരം എത്തിയത് എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന മക്കളായ മാനവ് ഇന്‍ഡോയും അഭിനവ് ഇന്‍ഡോയുമായിരുന്നു.

2018-ലാണ് പൃഥ്വിരാജ് ഹുറാക്കാന്‍ സ്വന്തമാക്കിയത്. വെറും 1100 കിലോമീറ്റര്‍ മാത്രമേ ഈ കാര്‍ സഞ്ചരിച്ചിട്ടുള്ളു. 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എഞ്ചിനാണ് ഈ സൂപ്പര്‍ കാറില്‍. ഈ എഞ്ചിന് 572 ബിഎച്ച്പി കരുത്തും 540 എന്‍എം ടോര്‍ക്കുമുണ്ട്. 7 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ ബോക്‌സ്. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 3.4 സെക്കന്‍ഡ് മാത്രം മതി ഈ സൂപ്പര്‍ കാറിന്. ഈ കാറിന്റെ പരമാവധി വേഗം 320 കിലോ മീറ്ററാണ്.

Story Highlights: Prithviraj Lamborghini Huracan 2nd owner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here