‘ആടുജീവിതം’ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ അണിയറ പ്രവർത്തകർ

ബ്ലെസി ചിത്രം ‘ആടുജീവിതം’ സിനിമയെ ലോകമെമ്പാടുമുള്ള സിനിമാ വേദികളിൽ എത്തിക്കാൻ ലക്ഷ്യമിട്ട് അണിയറ പ്രവർത്തകർ. രാജ്യന്തര വേദികളിൽ സിനിമ എത്തിക്കുന്നതിനായി മുതിർന്ന മാധ്യമപ്രവർത്തകരുമായി സംവിധായകൻ ബ്ലെസിയും പൃഥിരാജും ആശയങ്ങൾ പങ്കുവെച്ചു.(Aadujeevitham movie will release world wide theatres)
മലയാളത്തിൻ്റെ അഭിമാനമായി മാറിയ ആടുജീവിതം സിനിമയെ ലോകത്തെ എല്ലാ വേദികളിലെയും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവർത്തകരുടെ അടുത്ത ലക്ഷ്യം. ഇതിനായി ആശയങ്ങൾ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ സംവിധായകൻ ബ്ലെസിയും പൃഥിരാജും മുതിർന്ന മാധ്യമപ്രവർത്തകരുമായി അഭിപ്രായങ്ങൾ തേടി ട്വൻ്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ, സന്തോഷ് ജോർജ് കുളങ്ങര, പ്രമോദ് രാമൻ ,തുടങ്ങിയ മാധ്യമപ്രവർത്തകർ ചർച്ചയിൽ പങ്കെടുത്തു.
എല്ലാ രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കുന്നതിനൊപ്പം മലയാള സിനിമയുടെ മികച്ച നിലവാരം അടയാളപ്പെടുത്തുകയുമാണ് ലക്ഷ്യം. 25 ദിവസം പിന്നിട്ട ആടുജീവിതത്തിൻ്റെ വിജയാഘോഷവും നടന്നു. 150 കോടി കളക്ഷനുമായി ചിത്രം നിലവിൽ പ്രദർശനം തുടരുകയാണ്.
Story Highlights : Aadujeevitham movie will release world wide theatres
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here