Advertisement

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും

April 8, 2023
Google News 3 minutes Read
President Droupadi Murmu flies in Sukhoi fighter jet on Assam tour

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിൽ യാത്ര ചെയ്യും. ആസാമിലെ തേസ്പൂർ വ്യോമ കേന്ദ്രത്തിൽ നിന്നാകും രാഷ്ട്രപതി സുഖോയ് യുദ്ധവിമാനത്തിൽ യാത്ര ചെയ്യുക. അസമിൽ 3 ദിവസത്തെ സന്ദർശനത്തിന് എത്തിയതാണ് രാഷ്ട്രപതി. 2009-ൽ മുൻ രാഷ്‌ട്രപതി പ്രതിഭാ പാട്ടീൽ യുദ്ധവിമാനത്തിൽ യാത്ര നടത്തിയിരുന്നു. ( President Droupadi Murmu flies in Sukhoi fighter jet on Assam tour ).

അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ നടന്ന ചടങ്ങിൽ ഗജ് ഉത്സവ് -2023 രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യനാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു. ആന-മനുഷ്യ സംഘർഷം നൂറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നമാണ്. ആനകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിലോ സഞ്ചാരത്തിലോ ഉണ്ടാക്കിയ തടസ്സമാണ് സംഘർഷത്തിന്റ മൂല കാരണം.

Read Also: ആനയും മനുഷ്യനും തമ്മിലുള്ള സംഘർഷത്തിന്റ ഉത്തരവാദിത്തം മനുഷ്യന്; രാഷ്ട്രപതി ദ്രൗപതി മുർമു

ആനകളെ ബഹുമാനിക്കുന്നതാണ് ഇന്ത്യൻ പാരമ്പര്യം. ആനകൾ സമൃദ്ധിയുടെ പ്രതീകമാണ്. ആന ഇന്ത്യയുടെ ദേശീയ പൈതൃക മൃഗവുമാണ്.
ആനകളെ സംരക്ഷിക്കുന്നത് നമ്മുടെ ദേശീയ ഉത്തരവാദിത്തത്തിന്റെ പ്രധാന ഭാഗമാണ്. മറ്റ് ജീവജാലങ്ങളോട് ഉള്ള അതേ അനുകമ്പയും ബഹുമാനവും ആനകളോടും ഉണ്ടാകണം.

ഇന്ത്യയിൽ, പ്രകൃതിയും സംസ്‌കാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിക്കും മൃഗങ്ങൾക്കും പക്ഷികൾക്കും വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാനവരാശിയുടെയും ഭൂമിമാതാവിന്റെയും താൽപര്യം കൂടിയാണെന്നും രാഷ്ട്രപതി പറഞ്ഞു. ആന സംരക്ഷണ കേന്ദ്രങ്ങളിലെ വനങ്ങളും ഹരിത പ്രദേശങ്ങളും വളരെ ഫലപ്രദമായ കാർബൺ സിങ്കുകളാണ്. അതുകൊണ്ട് തന്നെ ആനകളുടെ സംരക്ഷണം നമുക്കെല്ലാവർക്കും ഗുണകരമാകും. കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികളെ നേരിടാനും ഇത് സഹായിക്കുമെന്ന് ദ്രൗപദി മുർമു വ്യക്തമാക്കി.

Story Highlights: President Droupadi Murmu flies in Sukhoi fighter jet on Assam tour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here